തെരയുവിന്‍ കണ്ടെത്തും !

Custom Search

വ്യത്യസ്തനായ ബാര്‍ബര്‍ !

സത്യത്തില്‍ വ്യത്യസ്തമായ എന്തോരം മുടികളാണുള്ളത് ! ചിതറിയ മുടി, പറക്കുന്ന മുടി, ചുരുണ്ട മുടി, കോലന്‍ മുടി, നീളന്‍ മുടി...അങ്ങനെ അനേകം മുടികള്‍...

ഇത്തരം മുടിയന്മാരുടെ പടങ്ങള്‍ ഫോട്ടോഷോപ്പില്‍ കയറുമ്പോഴാണ് സത്യത്തില്‍ പലരുടെയും ചുണ്ടില്‍ നിന്ന് ‘മുടി‘ മന്ത്രണം ഉതിരുന്നതത്രേ! ഒന്ന് വൃത്തിയായി വെട്ടിയൊതുക്കി മറ്റൊരു ബാക്ക് ഗ്രൌണ്ടില്‍ ഫോട്ടോ പിടിപ്പിക്കണമെങ്കില്‍ ഇമ്മിണി പാടാണെന്ന് ചിലരരുടെ മനോഗതം.

സത്യത്തില്‍ അത്ര പ്രയാസമാണോ ഈ മുടി മുറിക്കല്‍? അല്ലേ അല്ല. സത്യത്തില്‍ (ഈ സത്യം എന്നേം കൊണ്ടേ പോകൂ) ഫോട്ടോഷോപ്പിനെ പോലെ ഇത്രയും വ്യത്യസ്തനായ ഒരു ബാര്‍ബറെ ചിലരെങ്കിലും തിരിച്ചറിയുന്നില്ല എന്നതാണ് ആധുനിക കേരളത്തിലെ ഏറ്റവും ദുഃഖകരമായ ഒരു സത്യം! :)

സംഗതി എന്താന്ന് വെച്ചാല്‍ മുമ്പ് പറഞ്ഞത് പോലെ ഒരു കാര്യം ചെയ്യാന്‍ ഒരൊമ്പതിനായിരം വഴികള്‍ ഫോട്ടോഷോപ്പിലുണ്ടെന്നറിയാമല്ലോ? ഈ മുടിയൊക്കെ കൃത്യമായി വെട്ടിയെടുക്കാനും വഴികള്‍ ധാരാ‍ളമുണ്ട്. പലരും അവരവരുടേതായ രീതികള്‍ പ്രയോഗിക്കുന്നു. എന്റെ അനുഭവത്തില്‍ ഏറ്റവും ലളിതവും ഫലപ്രദവുമെന്ന് തോന്നുന്ന ഒന്ന് രണ്ട് മാര്‍ഗ്ഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.

സെലക്ഷന്‍ ടൂളുകള്‍ കൊണ്ടോ പെന്‍ ടൂള്‍ ഉപയോഗിച്ചോ പാറിയ മുടികള്‍ സെലക്റ്റ് ചെയ്യുന്നത് അത്ര നല്ല കീഴ്‌വഴക്കമല്ല. മിക്കവാറും ഏറെ സമയം കളയുന്നതും പ്രയോജനരഹിതവുമായ ഒരു ശ്രമമായിരിക്കും അത്.

സാധാരണയായി വര്‍ണ്ണാഭമായ ബാക്ക്ഗ്രൌണ്ടും വ്യത്യസ്തമായ ഫോട്ടോയുമാണെങ്കില്‍ Extract എന്ന രീതിയാണ് ഞാന്‍ ഉപയോഗിക്കുക. അതേക്കുറിച്ച് അവസാനം പറയാം. ഇപ്പോള്‍ മറ്റു ചില ടെക്‍നിക്കുകള്‍ നമുക്ക് നോക്കാം.

ആല്‍ഫാ ചാനല്‍ ഉപയോഗിച്ച് മുടി കട്ട് ചെയ്യുന്നത്.

ഇത് അങ്ങേയറ്റം ലളിതമായ ഒരു രീതിയാണ്. ഫോട്ടോഷോപ്പ് ചാനലുകളെക്കുറിച്ചുള്ള പോസ്റ്റ് വായിച്ചിട്ടില്ലാത്തവര്‍ അത് ഒന്ന് നോക്കിയ ശേഷം ഈ രീതി പരീക്ഷിക്കുന്നത് നന്നായിരിക്കും.

  1. നിങ്ങളുടെ ഇമേജ് ഫോട്ടോഷോപ്പില്‍ തുറക്കുക. (ചിത്രം RGB മോഡിലാണെന്ന് ഉറപ്പ് വരുത്തണം). (ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇമേജിന് കടപ്പാട് - www.myrastudio.net )

  2. ബാക്ക്ഗ്രൌണ്ട് ലെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ലോക്ക് മാറ്റുക. Layer0 എന്നൊരു ലെയര്‍ കിട്ടും.

  3. ഇനി നമുക്ക് വേണ്ട ബാക്ക്ഗ്രൌണ്ട് ഇമേജോ അല്ലെങ്കില്‍ കളര്‍/ഗ്രേഡിയന്റ് ഫില്‍ഡ് ലെയറോ Layer0 യുടെ താഴെ പ്രതിഷ്ടിക്കുക. (ഞാനിവിടെ ഗ്രേഡിയന്റ് റ്റൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്ത ഒരു ലെയറാണ് ഉപയോഗിച്ചിരിക്കുന്നത് Layer1. ചിത്രം ശ്രദ്ധിക്കുക. അത് ഇപ്പോള്‍ മുകളിലാണ്. Layer0 യുടെ താഴെ കൊണ്ടുവരണം.)

  4. ഇനി Channels സെലക്റ്റ് ചെയ്യുക. Bule ചാനല്‍ സെലക്റ്റ് ചെയ്ത ശേഷം ചാനല്‍ പാലറ്റിന്റെ താഴെയുള്ള Create new channel ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Blue copy എന്നൊരു ആല്‍ഫാ ചാനല്‍ നിര്‍മ്മിക്കപ്പെടും. (സാധാരണ RGB ഇമേജില്‍ നിന്ന് ആല്‍ഫാ ചാനല്‍ ഉണ്ടാക്കാന്‍ ബ്ലൂ ചാനല്‍ കോപി ചെയ്യുകയാണ് പതിവ്).Blue copy ചാനല്‍ സെലക്റ്റ് ചെയ്തു കൊണ്ട് Levels നമുക്ക് അഡ്‌ജസ്റ്റ് ചെയ്യാം. Ctrl+L അമര്‍ത്തുക. താഴെ ചിത്രത്തില്‍ കാണും വിധം ലെവല്‍ അഡ്‌ജസ്റ്റ് ചെയ്യുക. വാല്യൂ 152 – 2.20 – 198. OK പറയുക. ഇപ്പോള്‍ മുടിയും മറ്റു ചില ഭാഗങ്ങളും കറു നിറഞ്ഞതായി കാണാം.

  5. ചാനലിന്റെ കറുപ്പ് ആവാത്ത ബാക്കി ഭാഗത്ത് , അതായത് ശ്രദ്ധിക്കുക- നാം ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് ഏതെങ്കിലും ബ്രഷ് ഉപയോഗിച്ച് കറുപ്പ് നിറം പെയിന്റ് ചെയ്യണം. (മുടി മാത്രം ഈ രീതിയില്‍ സെലക്റ്റ് ചെയ്തിട്ട് ബാക്കി ഭാഗം പെന്‍ റ്റൂളോ മറ്റോ ഉപയോഗിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ് പിന്നീട്). താഴെ ചിത്രം ശ്രദ്ധിക്കുക. RGB കോമ്പസിറ്റ് ചാനലിന്റെ നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്താല്‍ മാസ്ക് വെളിവാകും. ചിത്രം കണ്ടു കൊണ്ട് മാസ്‌ക് ചെയ്യാം. അതായത് ബ്രഷ് കൊണ്ട് ചിത്രത്തിനു മീതേ കറുപ്പ് നിറം പെയിന്റ് ചെയ്യാം. പൂര്‍ത്തിയായാല്‍ താഴെക്കാണുന്നത് പോലെ ആല്‍ഫാ ചാനല്‍ കിട്ടും. RGB കോമ്പസിറ്റ് ചാനലിന്റെ നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്ത് ഹൈഡ് ചെയ്യുക.

  6. ലെയര്‍ പാലറ്റില്‍ Layer0 സെലക്റ്റ് ചെയ്യുക. ഇനി Selection മെനുവില്‍ നിന്ന് Load Selection> ചാനല്‍ എന്നിടത്ത് Blue copy സെലക്റ്റ് ചെയ്യുക. താഴെ Invert എന്ന കോളത്തില്‍ ടിക് മാര്‍ക്ക് ചെയ്യാന്‍ മറക്കരുത്. OK. ഇനി Edit>Copy (Ctrl+C) പറയുക.

  7. Layer0 ഹൈഡ് ചെയ്യുക. (കണ്ണിനു നേരെ ക്ലിക്ക് ചെയ്യുക). പുതിയൊരു ലെയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). Edit>Paste (Ctrl+V).

  8. ചിത്രം നോക്കൂ. പക്ഷേ മുടിയുടെ വശങ്ങളിലൊക്കെ വെളുപ്പ് നിറം! അത് മാറ്റണം. അതിനായി Burn Tool എടുക്കുക.(O). Option Bar ല്‍ Range: Highlights കൊടുക്കുക. Exposure : 65% മതി. ഇനി മെല്ലെ മുടിയുടെ വശങ്ങളിലൊക്കെ വെളുപ്പ് മാറിക്കിട്ടുന്നത് വരെ Burn Tool കൊണ്ടെ ഉരക്കുക.

  9. തൃപ്തിയായാല്‍ നിര്‍ത്തുക. മുടിവെട്ട് കഴിഞ്ഞു. ഇനി കുളിക്കുക :)


(ട്യൂട്ടോറിയലിനു വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ പരമാവധി കൃത്യത കൈവരുത്താന്‍ സാധിച്ചിട്ടില്ല. ഇതേ വിഷയത്തിലുള്ള അടുത്ത ട്രിക്കുകള്‍ പിന്നാലെ).


എഴുതിയത്::സിയ↔Ziya at 4:15 PM  

24 അഭിപ്രായങ്ങള്‍:

::സിയ↔Ziya said... January 19, 2009 4:42 PM  

സത്യത്തില്‍ അത്ര പ്രയാസമാണോ ഈ മുടി മുറിക്കല്‍? അല്ലേ അല്ല. സത്യത്തില്‍ (ഈ സത്യം എന്നേം കൊണ്ടേ പോകൂ) ഫോട്ടോഷോപ്പിനെ പോലെ ഇത്രയും വ്യത്യസ്തനായ ഒരു ബാര്‍ബറെ ചിലരെങ്കിലും തിരിച്ചറിയുന്നില്ല എന്നതാണ് ആധുനിക കേരളത്തിലെ ഏറ്റവും ദുഃഖകരമായ ഒരു സത്യം! :)

അരവിന്ദ് :: aravind said... January 19, 2009 4:59 PM  

സത്യത്തില്‍ ഇതൊരു പുതിയ അറിവായിരുന്നു.
ഞാന്‍ സത്യത്തില്‍ ആയിരുന്നെങ്കിലും സത്യത്തില്‍ ആരും ഇത് സത്യത്തില്‍ ഉപയോഗിച്ചിരുന്നില്ല..സത്യമായിട്ടും.
കൊള്ളാം സത്യാ..അല്ല, സിയാ.

പ്രിയ said... January 19, 2009 5:04 PM  

:)
നന്നായി, ഞാന്‍ എന്റെ മുടി ഒന്നു വെട്ടാന്‍ പ്ലാന്‍ ചെയ്തിരിക്കുവാരുന്നു.ആ മാജിക് വാണ്ട് ടൂള്‍ എടുത്തു ക്ലിക്കി കണ്ട്രോള്‍ ക്ലിക്കി കൈ ഒടിഞ്ഞാലും പിന്നേം കൊറേ മുടി വിട്ടു കളഞ്ഞാലേ വേറെ എവിടെ എങ്കിലും ഒന്നു പോയി പോസ് ചെയ്യാന്‍ പറ്റാറുള്ളൂ.നന്ദി സിയ :)
അവിടേം ഇവിടേം ചെമ്പിച്ച മുടിം കൂടെ പോന്നോളുല്ലോ ല്ലേ?

nardnahc hsemus said... January 19, 2009 6:01 PM  

ട്യൂട്ടോറിയലിനു വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ പരമാവധി കൃത്യത കൈവരുത്താന്‍ സാധിച്ചിട്ടില്ല.
തന്നോടാരാ പറഞ്ഞെ വേഗത്തില്‍ ചെയ്യാന്‍?? കൃത്യത വരുത്തി വേഗം മാറ്റി ചെയ്യ്!
:)

തോന്ന്യാസി said... January 19, 2009 6:43 PM  

ഇനിയെന്തായാലും മാഷ്‌ടെ പോട്ടം‌പീടിക ആയുധങ്ങളൊക്കെ പ്രയോഗിച്ചിട്ടു തന്നെ ബാക്കി കാര്യം...

ഓ.ടോ. ആ പടം കടമെടുത്ത സ്റ്റുഡിയോടെ പേര് കൊള്ളാം (ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...എന്ന പാട്ടല്ലേ ഇപ്പോ മനസ്സില്‍ വരുന്നത്?)

[Shaf] said... January 19, 2009 7:03 PM  

Ziya,

ഇവിടത്തെ വെള്ളത്തില്ലുള്ള കുളി കൊണ്ടാവാം എന്റെ മുടി വല്ലാതെ അധിക കാലം വെട്ടേണ്ടി വരികയില്ല എന്നു തോന്നുന്നു... :)
സത്യത്തില്‍ ഇങ്ങനെയെക്കെ ഉണ്ടല്ലേ...

പിന്നെ മുടിവെട്ടാന്‍ മിടുക്കനാണേല്‍ മുടി വെച്ചു പിടിപ്പിക്കാനും കഴിയാതിരിക്കില്ലല്ലോ...
സത്യം പറഞ്ഞാല്‍ എനിക്കു നിങ്ങളെ ആവശ്യമുണ്ടാകും ..:)
വിളിപ്പുറത്തുണ്ട്ടാവുമല്ലോ...

...പകല്‍കിനാവന്‍...daYdreamEr... said... January 20, 2009 1:22 AM  

നല്ല വിവരണം... ഒപ്പം ടൈറ്റിലും കലക്കി... പോരട്ടെ ഇങ്ങനോരോന്നു...

മിന്നാമിനുങ്ങ്‌ said... January 20, 2009 1:43 PM  

ഫോട്ടൊഷോപ്പ് മുടിവെട്ട് കൊള്ളാം.
പരീക്ഷിച്ചു നോക്കാന്‍ ഷെഫി പറഞ്ഞതുപോലെ വല്ലാതെ ധൈര്യമില്ലാ,വല്ലതും വേണ്ടെ തലയില്‍..സോറീ, തലക്കുപുറത്ത്.
കുറുമനും തമനൂനുമൊക്കെ ഉപകാരപ്പെട്ടേക്കാം.

ഇക്കണക്കിന് പോയാല്‍,ഇങ്ങനെ സൈബര്‍ മുടിവെട്ട് നാട്ടാരെ പഠിപ്പിക്കാന്‍ നിന്നാല്‍ കേരളാ ബാര്‍ബര്‍ അസോസിയേഷന്‍ നിനക്കെതിരെ കേസുകൊടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

ഓ.ടോ)സിയ ജനിച്ചപ്പോള്‍ നാവില്‍ തൊട്ടുതന്നതെന്താന്നാ പറഞ്ഞെ...?

ഇസാദ്‌ said... January 20, 2009 3:06 PM  

ആ മുടിവെട്ട് കലക്കി. :) ഹയ്, എന്താ അതിന്റെ ഒരു ഇത് .. ഫോട്ടോ ഷാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാന്‍ ആഗ്രഹമുള്ള ഞങ്ങളെപ്പോലെ ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമായ പോസ്റ്റ്. കലക്കി. പഴയ പോസ്റ്റുകള്‍ നോക്കി പഠിച്ച് ഞാനും ഒരുനാള്‍ ഒരു ഫോട്ടോ ഷാപ്പ് ഫീകരന്‍ ആവും. കണ്ടോ ..
നന്ദിയുണ്ട് സിയാ ..നന്ദിയുണ്ട് . :)

നിലാവ് said... January 20, 2009 4:16 PM  

ഈ പരുപാടി കൊള്ളാല്ലോ സിയ

സുല്‍ |Sul said... January 20, 2009 9:12 PM  

ഈ ബാര്‍ബറെ ഒരുപാടിഷ്ടായി.
-സുല്‍

ശ്രീലാല്‍ said... January 21, 2009 12:37 AM  

അറിവു പകരാനുള്ള , അതിനു സമയം കണ്ടെത്താനുള്‍ല സന്മന്‍സസ്സിനുമുന്നില്‍ പ്രണാമം.

ശ്രീലാല്‍ said... January 21, 2009 12:40 AM  

സന്മനസ്സ്. :) ഉറക്കം കയ്യിലെത്തിപ്പോയി, ക്ഷമിക്കൂ :)

മഴത്തുള്ളി said... January 21, 2009 12:42 AM  

ഞാന്‍ നാട്ടില്‍ പോയി ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയിട്ട് സിയയെ അവിടെ അപ്പോയിന്റ് ചെയ്യാം. ഹിഹി.

കൊള്ളാം. നല്ല ബാര്‍ബര്‍.

തമനു said... January 21, 2009 5:27 PM  

കൊള്ളാം .... ഈ മുടി മുറി വലിയൊരു പൊല്ലാപ്പു തന്നെ ആയിരുന്നു (ജീവിതത്തിലും അതു് വലിയ ടെന്‍ഷന്‍ തന്നിട്ടില്ല..:)

ഈ സംഭവം അടിപൊളി .... ഡാങ്ക്സ്

ഓടോ : ആദ്യ ഫോട്ടോയും അവസാന ഫോട്ടോയും നോക്കുമ്പൊ മുടിയില്‍ മാത്രമല്ല പണിഞ്ഞതു് എന്നു തോന്നുന്നല്ലൊ സിയാ... :)

nardnahc hsemus said... January 21, 2009 5:30 PM  

തമനുച്ചായാ...കൊട് കൈ!!
അച്ചായന്റെ കണ്ണാ കണ്ണ്... ഹൊ.. സമ്മതിച്ചണ്ണാ, സമ്മതിച്ച്!!!

അഗ്രജന്‍ said... January 21, 2009 6:48 PM  

ഹഹഹ തമനൂ‍ൂ‍ൂ‍ൂ‍ൂ... :))
(എന്തൊരു ഓടോയപ്പാ‍ാ)


തമനു: ഈ സംഭവം അടിപൊളി .... ഡാങ്ക്സ്<<< ഇനി കാണുമ്പോ തമനുച്ചായനെ പാറിപ്പറക്കുന്ന മുടികളോടേ കാണേണ്ടി വരും ല്ലേ :)

ശ്രീ said... January 21, 2009 7:33 PM  

സത്യത്തില്‍ ഇതൊരു നല്ല ഐഡിയ ആണല്ലോ...
:)

::സിയ↔Ziya said... January 21, 2009 9:46 PM  

ദൈവമേ! ഈ ദുഷ്‌ടന്റെ കണ്ണ് ഒടുക്കം അത് കണ്ടുപിടിച്ചു :(
അത് കണ്ട് കയ്യടിക്കാന്‍ കെട്ടുപ്രായം തെകയാത്ത രണ്ട് കൊമരന്മാരും...
നിങ്ങള്‍ക്കൊന്നും ..അല്ലേ വേണ്ട (എനിക്കുമുണ്ട് :) )
അതുപോലെ തോന്ന്യാസിയും...
ഈ മുടിയുടെ പോസ്റ്റിലെ ഇമേജ് ലിങ്കിന്റെ പേര്...ഹമ്മേ മുടിഞ്ഞ കോ ഇന്‍സിഡന്‍സ് :)

ഈ കുറുക്കമ്മാരെക്കൊണ്ട് സമാധാനത്തേ കോഴിക്കൂട്ടില്‍ കിടക്കാന്‍ മേലാതായിരിക്കുന്നു :)

പ്രയാസി said... January 23, 2009 7:15 PM  

സംഗതീക്കെ കൊള്ളാം..

തമനു മാഷിന്റെ കമന്റു വായിച്ചെപ്പിന്നെ...
"വ്യത്യസ്തനായ ബാര്‍ബര്‍ !" ആണൊ അതൊ വ്യത്യസ്ഥനായ “ബ്രാ..ബര്‍“ ആണോന്നു വര്‍ണ്ണ്യത്തിലാശങ്കയുള്‍പ്രേക്ഷായലംക്യതി..;)

സുല്‍ |Sul said... January 24, 2009 4:24 PM  

തമനുച്ചാ ന്റെ കണ്ണ്.
പ്രയാസ്യേ :)

-സുല്‍

::സിയ↔Ziya said... January 24, 2009 7:01 PM  

പ്രയാസീ, നീയും പെഴച്ചു പോയോ? കഷ്‌ടം! :)

കണ്ണന്‍ said... August 29, 2009 2:21 PM  

ithu sariyavunnilla... level adjust cheyyumpol padam muzhuvan select aakukayanu.. enthu cheyyum?
Back groundum.. mudiyum thammil valiya vyathyaasam illa...

MOOTTA said... July 1, 2010 5:49 PM  

വാവൂ അടിപൊളി, ഞാന്‍ ചെയ്തു നോക്കി, പെര്‍ഫെക്റ്റ്‌

ആത്യം ചിലത് മനസ്സിലായില്ല, പിന്നെ അഗ്ഗ് ചെയ്തു, ഗുഡ് രേസേല്റ്റ്,
മോനേ ഇതുകൊണ്ട് ഒന്നും മതിയായിട്ടില്ല, എല്ലാം ഒന്ന് ചെയ്തു നോകട്ടെ, എന്നിട്ട് ഭാക്കി

Post a Comment