തെരയുവിന്‍ കണ്ടെത്തും !

Custom Search

“സമ്പദ്‌വ്യവസ്ഥയുടെ കേരളരാഷ്ട്രീയം”

ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, ചിന്തകളും ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കാനെത്തിയ ശ്രീ.മമ്മൂട്ടിയുടെ ഉദ്യമത്തിന് ഭാവുകങ്ങള്‍!

സാമൂഹികപ്രതിബദ്ധതയുള്ള പൌരനെന്ന നിലയില്‍, ആഗോള സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ഉദ്ദേശശുദ്ധിക്ക് പ്രണാമം.

മാന്ദ്യത്തിനനുയോജ്യമായ സാമ്പത്തിക കാലാവസ്ഥ സൃഷ്ടിക്കുക, പുതിയ സാമ്പത്തികശീലങ്ങളും കൌശലപൂര്‍വമുള്ള നിക്ഷേപങ്ങളുമുണ്ടാക്കുക, ഉല്‍പാദനത്തിന്റെയും ഇനിയും ചൂഷണം ചെയ്യപ്പെടാത്ത സാധ്യതകളിലേക്ക് നമ്മള്‍ എത്തിനോക്കുക, ആനുകൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന മലയാളി തൊഴിലിനോട് ആത്മാര്‍ത്ഥത കാണിക്കുക...അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍.

അധ്വാനിക്കുക എന്നത് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണ് എന്ന് പറയുന്ന മമ്മൂട്ടി മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത് ഡാനിഷ് മജീദിനെയാണ്. അദ്ദേഹം എഴുതുന്നു...

.....ഇക്കാര്യത്തില്‍ മഹത്വചനങ്ങളെക്കാള്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ ഒരു പതിനെട്ടുകാരന്‍ നല്‍കുന്ന പാഠങ്ങള്‍ മഹത്തായ മാതൃകയാണ്. കോഴിക്കോടു സ്വദേശിയായ ഡാനിഷ് മജീദിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണു ഞാനറിഞ്ഞത്. പശുവളര്‍ത്തലില്‍ താല്‍പര്യം തോന്നിയ ഡാനിഷ് 15 പശുക്കളുമായി ഒരു ഡെയറി ഫാം നടത്തുന്നു എന്നത് നിസ്സാരകാര്യമല്ല. ചിട്ടയായി അന്തസ്സുള്ള ജീവിതം നയിക്കുന്ന ഈ മിടുക്കനെ കാണുമ്പോള്‍ തങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന തോന്നല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്കുണ്ടാവേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.”

തുടര്‍ന്ന് എന്തിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന, പഴിചാരുന്ന ജനതക്ക് അദ്ദേഹം മറ്റൊരു ഉപദേശവും നല്‍കുന്നു.

ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചിരിക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാരിന് അതിന്റേതായ ഒരു സംവിധാനമുണ്ട് അതുകൊണ്ടു തന്നെ കാലതാമസവുമുണ്ട്. തനതായ മാര്‍ഗങ്ങളും പരിഹാരങ്ങളും കണ്ടെത്തുക, പറന്നുയരാനാവില്ലെന്നുണ്ടെങ്കില്‍ ചിറകറ്റുവീഴാതിരിക്കാനെങ്കിലും പരിശ്രമിക്കുക“.

ഈ സന്ദര്‍ഭത്തിലാണ് മമ്മൂട്ടിയുടെ പോസ്റ്റില്‍ ഞാനൊരു അഭിപ്രായം എഴുതുന്നത്. എന്തു കൊണ്ടോ അത് ഇതു വരെ പബ്ലിഷ്‌ഡ് ആയിട്ടില്ല. “സമ്പദ്‌വ്യവസ്ഥയുടെ കേരളരാഷ്ട്രീയം“ എന്ന നിലയില്‍ എന്റെ കമന്റിന് പ്രസക്തിയുണ്ട് എന്ന് പൂര്‍ണ്ണ ബോദ്ധ്യമുള്ളതിനാല്‍ ആ കമന്റ് ഞാന്‍ എന്റെ ബ്ലോഗില്‍ , താഴെ എഴുതുകയാണ്.

"ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചിരിക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാരിന് അതിന്റേതായ ഒരു സംവിധാനമുണ്ട് അതുകൊണ്ടു തന്നെ കാലതാമസവുമുണ്ട്."

ഈ ഖണ്ഡികക്ക് തൊട്ട് മുമ്പ് ഡാനിഷ് മജീദിന്റെ അധ്വാനശീലത്തെ താങ്കള്‍ പ്രകീര്‍ത്തിക്കുന്നുണ്ടല്ലോ?
പതിനെട്ടാം വയസ്സില്‍ പതിനഞ്ചു പശുക്കളുമായി ചിട്ടയായി ഡയറി ഫാം നടത്തുന്ന ഡാനിഷ് ഇന്ന് വലിയ പ്രതിസന്ധിയിലാണെന്ന പത്രവാര്‍ത്ത അങ്ങ് കണ്ടില്ലേ?

പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ നടപടിയും ഡാനിഷ് പ്രതീക്ഷിക്കുന്നില്ല. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ എന്ന അഭ്യര്‍ത്ഥന മാത്രമേയുള്ളൂ.

അന്ധമായ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡാനിഷിന്റെ വഴിമുടക്കാന്‍ ശ്രമിക്കുന്നവരോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്?

തങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന തോന്നല്‍ കേരളത്തിലെ ചെറുപ്പക്കാരില്‍ ഉണ്ടായെങ്കില്‍ മൂരാച്ചി രാഷ്ട്രീയക്കാരാണ് കാരണം എന്നേ പറയാനുള്ളൂ.

ഡാനിഷ് നേരിടുന്ന വെല്ലുവിളികള്‍, പ്രതിസന്ധികള്‍ ഡാനിഷിന്റെ മാത്രം അനുഭവമല്ലെന്നതിന് എത്ര മലയാളി നിക്ഷേപകരുടെ, സംരംഭകരുടെ സാക്ഷ്യപത്രം വേണം?


എഴുതിയത്::സിയ↔Ziya at 11:07 AM  

5 അഭിപ്രായങ്ങള്‍:

സുല്‍ |Sul said... January 4, 2009 3:38 PM  

"തങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന തോന്നല്‍ കേരളത്തിലെ ചെറുപ്പക്കാരില്‍ ഉണ്ടായെങ്കില്‍ മൂരാച്ചി രാഷ്ട്രീയക്കാരാണ് കാരണം എന്നേ പറയാനുള്ളൂ."

വളരെ സത്യം സിയാദ്.

-സുല്‍

പ്രയാസി said... January 4, 2009 6:59 PM  

ഇവര്‍ കാരണം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മുടെ നാട്ടില്‍ വ്യവസായങ്ങള്‍ കുന്നു കൂടുകയല്ലെ.

ലാലേട്ടന്‍ :: Lalettan said... January 7, 2009 3:32 PM  

ഓഹരി വിപണിയും മമ്മൂട്ടിയും

F A R I Z said... April 18, 2010 1:59 PM  

താങ്കളുടെ ലേഖനം വളരെ അര്‍ത്ഥവത്തായതാണ്.
കോടികള്‍ കൈപറ്റുന്ന താര രാജാക്കന്മാരും,കിട്ടുന്നതില്‍ നിന്നൊക്കെ കയ്യിട്ടുവാരി നക്കി, ഇളിഭ്യന്‍ ചിരി ചിരിക്കുന്ന രാഷ്ട്രീയക്കാരും, പിന്നെ കുറെ ഗുണ്ടകളും ചേര്‍ന്നുള്ള ഒരു കൂട്ട് കച്ചവട കേന്ദ്രമാണ് ഇന്ന് കേരളം.ഇവര്‍ക്കൊക്കെ എന്തും പറയാം.അതിനു ജയ്‌ വിളിക്കാന്‍ അഭ്യസ്ത വിദ്യരായവര്‍ പോലും ഇറങ്ങിതിരിക്കുന്നു എന്നത് നമ്മുടെ ചിന്താശക്തിയില്ലായ്മയുടെ വലിയ തെളിവ്.തെരുവ് പിളെരെക്കാളും ,അധപതിച്ച നിലയില്‍ സിനിമാക്കാര്‍ പരസ്പരം നാറി തരങ്ങള്‍ വിളിച്ചു പറയുന്നു.അതിനേക്കാള്‍ ഒരുപടി മുന്നില്‍ രാഷ്ട്രീയക്കാരും പരസ്പരം വിളിച്ചു പറയുന്നു.ഇവരെയൊക്കെ അനുകരിച്ചും,ഇവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചും,എന്തിനും ഇറങ്ങിത്തിരിക്കുന്ന യുവാക്കളോട് ഒന്നേ പറയാനുള്ളൂ."നിങ്ങളെ പെററ വളര്‍ത്തിയ മാതാപിതാകള്‍, അതാ വിശന്നു വലയുന്നു. നിങ്ങളുടെ കൂടപ്പിറപ്പുകള്‍ അതാ കഷ്ടപ്പെടുന്നു.നിങ്ങളുടെ അയല്പക്കതതതാ കെ ട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ അകത്തിരിക്കുന്ന പെണ്‍കുട്ടികള്‍.
മാരക രോഗം പിടിപെട്ടു, ശപിക്കപ്പെട്ട ജീവിതവുമായി കഴിയുന്ന നിരാലംബ ര്‍,ഒരുനിന്മിഷം, വെറും ഒരു നിമിഷം, നിങ്ങള്‍ അവരെ ചിന്തിക്കു.നിങ്ങളുടെ ജന്മത്തിന്,ഒരു ഗുണവും,അര്‍ത്ഥവും നല്‍കാന്‍ കഴിയാത്ത,നിങ്ങളുടെ ഭാവിയും,ജീവിതവും നശിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയ,സിനിമ കൂട്ടുകെട്ട് കച്ചവടത്തിനിരയാകാതെ, ദൈവം നല്‍കിയ ബുദ്ധി അല്പം വിനിയോഗിക്കു.
അപ്പോള്‍ തിരിച്ചറിയാന്‍ കഴിയും ഇവരൊക്കെ എങ്ങോട്ടാണ് നമ്മെ നയിക്കുന്നതെന്ന്.

ഭാവുകങ്ങള്‍
----- ഫാരിസ്‌

MOOTTA said... July 1, 2010 3:38 PM  

വളരെ സത്യം സിയാദ്.

Post a Comment