തെരയുവിന്‍ കണ്ടെത്തും !

Custom Search

ഇലയില്ലാത്തപ്പം...

കഴിഞ്ഞ രാത്രിയിലെ ഒരനുഭവം പാചകക്കുറിപ്പിന്റെ രൂപത്തില്‍ പൂശുന്നു...

തണുപ്പുള്ള രാത്രി...വിശന്നിട്ട് കുടല്‍ കരിയുന്നു...
കഴിക്കാന്‍ ഖുബ്ബൂസുണ്ട്...കറിയില്ല
കറിവെക്കാന്‍ മടിയായി...
എന്തെങ്കിലും റെഡിമേഡ് സ്റ്റഫ്ഫിനായി അലമാര പരതി...

കുറച്ചു ചെറുപയര്‍ കണ്ണില്‍ പെട്ടപ്പോള്‍ അപൂര്‍വ്വമായ ഒരൈഡിയ!

അതാണീ റെസിപ്പി........ഇലയില്ലാത്തപ്പം...
മുഴുവന്‍ ഗള്‍‌ഫുമലയാളികള്‍ക്കും ഉപകാരമായേക്കാവുന്ന റെവലൂഷനറി പാചക വിധി (ഉം വിധി തന്നെ!)

ചേരുവകള്‍
1. ഗള്‍‌ഫ് നാടുകളില്‍ സുലഭമായ ഖുബ്ബൂസ് എന്ന അപ്പം (ചെറിയ ഇനം, വലുത് ശരിയാവില്ല) - 3
2. ചെറുപയര്‍ - അര കപ്പ്
3. ചിരവിയ തേങ്ങ - കാല്‍ കപ്പ്
4. പഞ്ചസാര - ആവശ്യത്തിന്
5. ഉപ്പ് - ആവശ്യത്തിന്
6. നെയ്യ് - രണ്ട് റ്റീസ്‌പൂണ്‍

പാകം ചെയ്യുന്ന വിധം.

ചെറുപയര്‍ പുഴുങ്ങി ചിരവിയ തേങ്ങയും പഞ്ചസാരയും ചേര്‍ക്കുക. ഖുബ്ബൂസ് എടുത്ത് ഈ പയര്‍ മിക്സ് അതിനുള്ളിലാക്കി ഇലയപ്പത്തിലെ ഇല പോലെ ഖുബൂസ് മടക്കുക. (ഒട്ടിക്കാന്‍ ഇത്തിരി മൈദ കലക്കിയ പശ ഉപയോഗിക്കാം).

അടുപ്പില്‍ ചീനച്ചട്ടിയോ തവയോ വെച്ച് ചൂടാക്കുക.

ശേഷം ഖുബ്ബൂസില്‍ ഒരല്‍പ്പം നെയ്യ് തടവി ചട്ടിയില്‍ വെച്ച് നന്നായി പൊള്ളിച്ചെടുക്കുക.

സ്വാദേറിയ ഒരു വിഭവം നൊടിയിടയില്‍ തയ്യാറായി കഴിഞ്ഞു.

നെയ്യ് പഥ്യമായവര്‍ക്ക് ഡ്രൈ ആയി പരീക്ഷിച്ചാലും രുചിക്ക് കുറവുണ്ടാവില്ല.

നമസ്‌കാരം


എഴുതിയത്::സിയ↔Ziya at 2:10 PM  

12 അഭിപ്രായങ്ങള്‍:

::സിയ↔Ziya said... December 30, 2007 2:23 PM  

തണുപ്പുള്ള രാത്രി...വിശന്നിട്ട് കുടല്‍ കരിയുന്നു...
കഴിക്കാന്‍ ഖുബ്ബൂസുണ്ട്...കറിയില്ല
കറിവെക്കാന്‍ മടിയായി...
എന്തെങ്കിലും റെഡിമേഡ് സ്റ്റഫ്ഫിനായി അലമാര പരതി...

കുറച്ചു ചെറുപയര്‍ കണ്ണില്‍ പെട്ടപ്പോള്‍ അപൂര്‍വ്വമായ ഒരൈഡിയ!

അതാണീ റെസിപ്പി........ഇലയില്ലാത്തപ്പം...

സുല്‍ |Sul said... December 30, 2007 2:30 PM  

ഇന്നത്തെ സ്പെഷ്യല്‍ “ ചെറുപയര്‍ ഷവര്‍മ്മ “ ഒരു തട്ടുകട തുടങ്ങരുതോ?

-സുല്‍

ബയാന്‍ said... December 30, 2007 2:50 PM  

കറിയില്ലാത്തതു നന്നായി; ഇനിയും കറിയില്ലാതായെങ്കില്‍.

അഭിലാഷങ്ങള്‍ said... December 30, 2007 3:16 PM  

നമസ്കാ‍ാ‍ാ‍ാ‍ാരം!

വളരെ വളരെ നന്ദിയുണ്ട് സുഹൃത്തേ..

ഈ മഹത്തായ പാചകവിധി പരിചയപ്പെടുത്തിയതിന്!

പിന്നെ എനിക്ക് ഒരേഒരു പരാതിയുള്ളത് എന്താന്ന് വച്ചാ, ഇത് കഴിച്ച് ‘ബള ബളാ‍ാ‘ ന്ന് വയറിളകുമ്പോള്‍ കഴിക്കേണ്ട ഗുളികകളുടെ പേര് അറ്റ്ലിസ്റ്റ് ഓഫ് ടോപ്പിക്കായെങ്കിലും പോസ്റ്റിന്റെ അടിയില്‍ കൊടുക്കാമായിരുന്നു. ഇത് ട്രൈ ചെയ്യുന്നവര്‍ക്ക് ഉപകരിച്ചേനേ...

:-)

Friendz4ever said... December 30, 2007 3:33 PM  

തണുപ്പുള്ള രാത്രി...വിശന്നിട്ട് കുടല്‍ കരിയുന്നു...
കഴിക്കാന്‍ ഖുബ്ബൂസുണ്ട്...കറിയില്ല
കറിവെക്കാന്‍ മടിയായി...
എന്തെങ്കിലും റെഡിമേഡ് സ്റ്റഫ്ഫിനായി അലമാര പരതി..
ഒരു പണിചെയ്യാം മാഷെ നമുക്ക് അവിടെ തട്ടുകട തുടങ്ങാം..
എന്നാ പിന്നെ നമസ്കാരം കൂടെ പുതുവത്സരാശംസകള്‍.!!

അഗ്രജന്‍ said... December 30, 2007 3:48 PM  

എന്തെന്നായാലും ആല്യെന്നല്ലേ പുതിയാപ്ല...
ഉള്ളില്‍ ചെറുപയറെന്നല്യോ

എടക്കെടക്കൊക്കെ നെന്‍റെ കൊടല് വെശന്ന് കരിയട്ടെ... ബാക്കിയുള്ള കുബ്ബൂസൊക്കെ തീരൂലോ...

:)

രാജന്‍ വെങ്ങര said... December 30, 2007 6:00 PM  

ഇതിപ്പം ഈട ഏട്യാപ്പാ ഇപ്പറഞ്ഞ കുബ്ബൂസു കിട്ട്വാ..?കിട്ട്യാലൊരു കയ്യ് നോക്കായിരുന്നേനു.
അതോണ്ടിപ്പം തല്‍ക്കാലം വെള്ളെറക്കാനേ പറ്റൂ..

+++ VM +++ said... December 30, 2007 6:45 PM  

കുബൂസു മാത്രമേ ഒള്ളൂ എങ്കില്‍ ഒരൈഡിയാ..

നല്ല ഫാറ്റ് തൈരെടുത്ത് നന്നായി തേച്ചു ഇടിപ്പിക്കുക, ഒരു തക്കാളി പച്ചക്ക് വട്ടത്തില്‍ (നീ‍ീളത്തിലായാലും കൊഴപ്പല്ല്യ) ചെത്തി, ക്ബൂസൊനിടയില്‍ വച്ച് സാന്‍ഡ്വിച്ച് ആയി അടിക്കുക.

(നോ പണ്‍ പ്ലീസ് ;) )

സിയയുടെ പേരു മാറ്റി സിയാദ് കുക്കര്‍ എന്നാക്കിയാലോ?? മ്മടെ സിയ്യാദ് കോക്കര്‍ നിര്‍മ്മാതാവില്ലേ ആ ഒരു ഇസ്റ്റയില്‍ !

Prasanth. R Krishna said... December 30, 2007 7:13 PM  

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

ഗുയവദോര്‍ ഗൊത്തീഞ്ഞ് said... December 30, 2007 8:54 PM  

ഇലയില്ലാത്തപ്പം എന്നത് ഞങ്ങളുടെ നാട്ടില്‍ മുട്ടന്‍ തെറിയാണ്. പിന്നെ, ++vm++ പറഞ്ഞ ‘നോ പണ്‍ പ്ലീസ്’ എന്നത് മലയാളത്തില്‍ ‘പണ്ണരുതേ’ എന്ന് പറഞ്ഞാല്‍ പണ്ണാവുമോ?

മറ്റൊരാള്‍\GG said... January 5, 2008 2:37 PM  

മാഷേ..,
ഇന്നലെ ഇതായിരുന്നു പരീക്ഷണം.. പഞ്ചസാസര്യ്ക്ക് പകരം ചക്കരയാണ് വച്ചെതെന്നു മാത്രം.. സംഗതി കൊള്ളാം. ഇനി പലതരത്തിലുള്ള ഫില്ലിംഗ് ഞാന്‍ ഇതിനുള്ളില്‍ കയറ്റി എന്റെ പാചക പാടവം വീട്ടില്‍ തെളിയിക്കും!

Rashid Malik said... September 8, 2008 5:46 PM  

DEAR ZIYA....,

i think u r a "sarva kalaa vallabhan"..?

ur recipes r nice...i'll surely try it out, when i go home next time..

i'm looking for some "Malabar Cuisines" (Ramzaan special)

Friendly yours,
Rashid Malik
MSc. Bio-chemistry
M.S.Ramaiah college of science
Bangalore-54

Post a Comment